മണ്ണാര്‍ക്കാട്: വിഷം അകത്തുചെന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. നായാടിക്കുന്ന് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാലാണ് (42) മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളില്‍ അവശ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലും വിദഗ്ധചികിത്സക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയോടെ മരിച്ചു. അസ്വാഭാവിക മരണത്തിന് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. പിതാവ്: പരേതനായ സിദ്ദീഖ്. മാതാവ്: ഫാത്തിമാബി. ഭാര്യ: ഫസീല. മക്കള്‍: മുഹമ്മദ് അന്‍ഫാന്‍, മുഹമ്മദ് അജ്ലാല്‍.