മേപ്പയൂർ: മംത്തും ഭാഗത്തെ റിട്ട. വില്ലേജ് ഓഫിസർ കൊപ്പാരത്ത് ബാലൻ നായർ (78) നിര്യാതനായി. പരേതരായ കൊപ്പാരത്ത് ഉണ്ണി നായരുടെയും ശ്രീദേവിയമ്മയുടെയും മകനാണ്. ഭാര്യ: മാലതിയമ്മ (ദേവർകോവിൽ). മക്കൾ: ലതീപ് കുമാർ (അധ്യാപകൻ, ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, കൊണ്ടോട്ടി), രഞ്ജിത്ത് (കുറുമ്പ്രനാട് നിധി ലിമിറ്റഡ്, പേരാമ്പ്ര), ലിബീഷ് കുമാർ (അസി. പ്രഫസർ ഗവ. സി.കെ.ജി.എം കോളജ്, പേരാമ്പ്ര). മരുമക്കൾ: അനുരാധ (അധ്യാപിക ഇ.എം.ഇ.എ ഹയർസെക്കൻഡറി സ്കൂൾ, പുളിക്കൽ), സുമിത (കെ.എസ്.ആർ.ടി.സി, കോഴിക്കോട്), നീലിമ (ബ്രാഞ്ച് മാനേജ, കേരള ഗ്രാമീൺ ബാങ്ക്, അരിക്കുളം). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (മമ്മിളിക്കുളം), സരോജിനി (കൂരാച്ചുണ്ട് ), ദേവി (മേപ്പയൂർ), ശാന്ത (കൂട്ടാലിട), രമണി (ബാലുശ്ശേരി), പരേതരായ ലക്ഷ്മിയമ്മ (കൽപത്തൂർ), ഇന്ദിര (മേപ്പയൂർ)