വടകര: ഏറാമല കെ.ടി. കുഞ്ഞിരാമൻ മാസ്റ്റർ (76) നിര്യാതനായി. കെ. കുഞ്ഞിരാമ കുറുപ്പ് മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ, മുതിർന്ന കോൺഗ്രസ് നേതാവ്, ഏറാമല ഗ്രാമപഞ്ചായത്ത് 14ാം വാർഡ് വികസന സമിതി മെംബർ, ഓർക്കാട്ടേരി ഒലീവ് ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പൽ, ഓർക്കാട്ടേരി എം.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ മുൻ പ്രിൻസിപ്പൽ, തളിർ ഫാർമേഴ്സ് ക്ലബ് സ്ഥാപക നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ഭാമിനി കുറ്റോത്ത്. മക്കൾ: സ്മിത, സ്മിജിത്ത് (അമേരിക്ക). മരുമക്കൾ: ദിലീപ് (എക്സൈസ് ഓഫിസർ കണ്ണൂർ), രശ്മി (കാക്കനൂർ).