തളിപ്പറമ്പ്: കോൺഗ്രസ് നേതാവായിരുന്ന കണികുന്നിലെ പട്ടുവം മോഹനൻ (പട്ടുവം പടിഞ്ഞാറെ പുന്നച്ചേരി വീട് -75) നിര്യാതനായി. പട്ടുവം സ്വദേശിയാണ്. കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും മുൻ ഡി.ഐ.സി ജില്ല നേതാവായും പ്രവർത്തിച്ചിരുന്നു. കെ. സുധാകരൻ വനംവകുപ്പ് മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പേഴ്സനൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ മീനാക്ഷി (പട്ടുവം). മകൻ: പ്രജീഷ്. മരുമകൾ: ശ്രീജ (പയ്യന്നൂർ). സഹോദരങ്ങൾ: രമണി (പട്ടുവം), ലക്ഷ്മണൻ (ഗൾഫ്), രമേശൻ (പാപ്പിനിശ്ശേരി, റിട്ട. സൈനികൻ), വിശ്വനാഥൻ (ഗൾഫ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുപ്പം മരത്തക്കാട്ടെ സമുദായ ശ്മശാനത്തിൽ.