തളിപ്പറമ്പ്: ആര്.എസ്.പി (ലെനിനിസ്റ്റ്) നേതാവ് ആടിക്കുംപാറ സ്ട്രീറ്റ് 13 സൗപര്‍ണികയില്‍ കെ. മോഹനന് (72) നിര്യാതനായി. സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്നു. പെരളശ്ശേരി മൂന്നുപെരിയ സ്വദേശിയാണ്. പിതാവ്: കെ.കെ. കുഞ്ഞിക്കണ്ണൻ വൈദ്യര് (മുന്‍ പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്). മാതാവ്: കെ. ദേവി. ഭാര്യ: എം.വി. രമാദേവി. മക്കള്‍: എം.വി. രമ്യ (ടീച്ചര്‍), എം.വി. ദിവ്യ (ടീച്ചര്‍, കിഴുന്ന സൗത്ത് യു.പി സ്കൂള്‍), രനിൽ മോഹന്‍ (അബൂദബി). മരുമക്കള്‍: ശ്രീജിത് (മുംബൈ), ഷഹീസ് (അബൂദബി), ശരണ്യ (ഇരിണാവ്). സഹോദരങ്ങള്‍: കെ. ജയരാജന് (സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ്), കെ. രേണുക (മൂന്നുപെരിയ), കെ. ഗീതകുമാരി (റിട്ട. ടീച്ചര്‍, മേമുണ്ട ഹയര്‍ സെക്കൻഡറി സ്കൂള്‍), പരേതരായ കെ. സദാനന്ദന്, കെ. പ്രേമചന്ദ്രന് (ഇരുവരും റിട്ട. കെ.എസ്.ആര്.ടി.സി). സംസ്കാരം ബുധനാഴ്ച് 11ന് ആടിക്കുംപാറ പൊതുശ്മശാനത്തില്‍.