കണ്ഠപുരം: ഏരുവേശ്ശി മുയിപ്രയിലെ പി.വി.കാർത്യായനി (71) നിര്യാതയായി. പയ്യന്നൂർ കണ്ടങ്കാളിയിലെ പരേതനായ കുഞ്ഞമ്പുവിന്റെയും പാർവതിയുടെയും മകളാണ്. ഭർത്താവ്: എം. നാരായണൻ (ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.പി.എം മുൻ എൽ.സി അംഗം). മക്കൾ: പി.വി. മനോജ് (പ്രഥമാധ്യാപകൻ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ) സജിത, സുനിത. മരുമക്കൾ: വീണ (നാറാത്ത്), വിജയൻ (തായിനേരി), കെ. മോഹനൻ (സെക്രട്ടറി, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്). സഹോദരങ്ങൾ: പത്മനാഭൻ (വിമുക്ത ഭടൻ കണ്ടങ്കാളി), പരേതരായ നാരായണൻ, ജാനകി, ഗോപാലൻ.