എരുമപ്പെട്ടി: കടങ്ങോട് റോഡ് ജങ്ഷനിൽ ജെ.ജെ. ജ്വല്ലറി ഉടമ തലക്കോട്ടുക്കര കുറ്റിക്കാട്ട് വീട്ടിൽ പരേതനായ തോമക്കുട്ടിയുടെ മകൻ ജോയ് (57) നിര്യാതനായി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗൺസിൽ അംഗവും എരുമപ്പെട്ടി മർച്ചന്റ് അസോസിയേഷൻ നിർവാഹക സമിതി അംഗവുമാണ്.
ഭാര്യ: ജൂലി. മക്കൾ: മേഘ, സാന്ദ്ര, ആൽബി. മരുമകൻ: അജിൻ ജോൺസൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തലക്കോട്ടുക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരയിൽ.