തൃശൂര്‍: ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കുന്നംകുളം അക്കിക്കാവ് ഇളയിടത്ത് ഇ. രഘുനന്ദനന് (74) നിര്യാതനായി. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം, ഹീമോഫീലിയ ഫെഡറേഷന് ഓഫ് ഇന്ത്യ സൗത്ത് സോണ്‍ ചെയര്മാന്, കക്കാട് വാദ്യകലാ അക്കാദമി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കുന്നംകുളം നിയോജക മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നുവരെ അക്കിക്കാവിലെ ഹീമോഫീലിയ ട്രസ്റ്റ് ഓഫിസ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രഘുനന്ദനന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ കോളജിന് കൈമാറും. കണ്ണുകള്‍ ദാനം ചെയ്തു.
ഭാര്യ: അഡ്വ. രമാ രഘുനന്ദനന് (ബി.ജെ.പി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മഹിള മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷയുമാണ്). മക്കള്‍: അഡ്വ. ലക്ഷ്മി, പരേതനായ കണ്ണന്. മരുമകന്: അഡ്വ. ഇ. ശ്യാംജിത്ത്.