വേലൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. തലക്കോട്ടുകര സാന്ത്വനം റീഹാബിലിറ്റേഷൻ സെന്ററിലെ ജീവനക്കാരി പോക്കാക്കില്ലത്ത് വീട്ടിൽ റിഫാഹിമിന്റെ ഭാര്യ ഷെജിലയാണ് (52) മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വേലൂർ തണ്ടിലം വഴിക്ക് സമീപമാണ് അപകടം. ഭർത്താവുമൊത്ത് സ്കൂട്ടറിൽ യാത്രചെയ്യുമ്പോൾ അമിതവേഗത്തിലെത്തിയ മറ്റൊരു ബൈക്ക് ഇവരുടെ സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷെജില മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മകൻ: ഫായിസ്. തലക്കോട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.