പറളി: പാളം മുറിച്ചുകടക്കുന്നതിനിടെ ഹോട്ടൽ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. തേനൂർ എണ്ണപ്പാടം ഭാസ്കരൻ (53) ആണ് ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് തേനൂർ എട്ടാം മൈലിന് സമീപം ട്രെയിൻ തട്ടി മരിച്ചത്.
ഷൊർണൂർ ഭാഗത്തുനിന്നെത്തിയ ട്രെയിൻ കടന്നുപോയ ശേഷം പാളം മുറിച്ചുകടക്കുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന ട്രെയിനിനുമുന്നിൽ പെടുകയായിരുന്നുവെന്ന് മങ്കര പൊലീസ് പറയുന്നു. ചെന്നൈയിൽ ഹോട്ടൽ തൊഴിലാളിയായ ഭാസ്കരൻ അവധിക്ക് നാട്ടിൽ വന്നതാണ്.
ഭാര്യ: പുഷ്പലത. മക്കൾ: നിഷ, നിധീഷ്. മരുമകൻ: രാജേന്ദ്രൻ. മങ്കര പൊലീസിന്റെ മേൽനടപടികൾക്കുശേഷം മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.