മുക്കം: നീലേശ്വരം കൂട്ടുങ്ങൽ ക്ലാര ജോസഫ് (83) നിര്യാതയായി. തൃശൂർ വെള്ളച്ചാലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബിജുമോൻ ജോസഫ് (കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്, കെ.സി.ഇ.യു തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം, സി.പി.എം നീലേശ്വരം വെസ്റ്റ് ബ്രാഞ്ച് അംഗം), വത്സല (മുൻ മുക്കം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ), പുഷ്പ (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് മുക്കം), കുസുമം ജോസഫ് (ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: ഗംഗാധരൻ (കുവൈത്ത്), രാജമണി (കുവൈത്ത്), കുര്യൻ ജോസഫ്, അമ്പിളി കുര്യൻ (സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ അഗസ്ത്യൻമുഴി).