ഇരിട്ടി: മുൻ കെ.എസ്.ടി.എ നേതാവും റിട്ട. അധ്യാപകനുമായ ആറളത്തെ ഫാരിസ മൻസിലിൽ കെ.പി. അബ്ദുല്ല മാസ്റ്റർ (58) നിര്യാതനായി. കെ.എസ്.ടി.എ ബ്രാഞ്ച് സെക്രട്ടറി, സബ് ജില്ല സെക്രട്ടറി, കണ്ണൂർ ജില്ല കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സി.പി.എം ആറളം ബ്രാഞ്ചംഗമാണ്. ഭാര്യ: സൗദത്ത്. മക്കൾ: ഫാസിൽ, ഫാരിസ (പായം പഞ്ചായത്ത് താൽക്കാലിക ജീവനക്കാരി), മുഹമ്മദ് ഫർവാൻ (വിദ്യാർഥി ആറളം ഗവ.എച്ച്.എസ്.എസ്). മരുമക്കൾ: അംനാജ് (കോഴിക്കോട്), റഫ്ഷാന (വീരാജ് പേട്ട ). സഹോദരങ്ങൾ: കെ.പി. മുഹമ്മദ് (റിട്ട. അധ്യാപകൻ), കെ.പി. മൊയ്തീൻ (ഓട്ടോ ഡ്രൈവർ), പരേതനായ കെ.പി. അഷ്റഫ്.