വളപട്ടണം: പിയാളി പള്ളിക്ക് സമീപം താമസിച്ചിരുന്ന മണ്ടേന്റവിട മഹമൂദ് (69) ചിറക്കൽ കാഞ്ഞിരത്തറ വെളിച്ചെണ്ണ മില്ലിന് സമീപമുള്ള വസതിയിൽ നിര്യാതനായി. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് മുൻ ജീവനക്കാരനാണ്. പരേതരായ അബ്ദുല്ലയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഫാസില, ഫൈസൽ, ഫസിം, ഖൈബർ (മൂവരും ദുബൈ). മരുമക്കൾ: നിഷാം, സുഫൈറ, ഷിഫാന, നാസില. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹലീമ, സുബൈദ, നസീമ, അൻസാരി, പരേതയായ ആസീമ.