ബാലുശ്ശേരി: എൻ.സി.പി മുൻ ബ്ലോക്ക് പ്രസിഡന്റും റിട്ട. കേരള ബാങ്ക് ജീവനക്കാരനുമായിരുന്ന തത്തമ്പത്ത് മുരിയൻ കുളങ്ങര എം.കെ. പ്രഭാകരന്റെ ഭാര്യ രത്നകുമാരി (69) നിര്യാതയായി. ബാലുശ്ശേരി കോഓപറേറ്റിവ് അർബൻ ബാങ്ക് റിട്ട. ജീവനക്കാരിയാണ്. പരേതരായ കെ.പി. കേശവൻ നായരുടെയും (നിലമ്പൂർ) വിലാസിനി അമ്മയുടെയും മകളാണ്. മകൻ: ജിതിൻ (യുഎസ്.എ). മരുമകൾ: ഷീബ കൊയിലാണ്ടി (യു.എസ്.എ). സഹോദരങ്ങൾ: ശ്രീനിവാസൻ (റിട്ട. നേവി, നിലമ്പൂർ നരിപ്പൊയിൽ), വിജയൻ, രമണി, അനിൽകുമാർ, പ്രമീള, പരേതയായ ശൈലജ. സഞ്ചയനം തിങ്കളാഴ്ച.