ബേപ്പൂർ: നടുവട്ടം കറുപ്പൻ വീട്ടിൽ ആലിയുടെയും പരേതയായ ആയിഷ കുട്ടിയുടെയും മകൻ ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് റഫീഖ് (52) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വൽറ്റി വളന്റിയറും ഹെൽപിങ് ഹാൻഡ്സ് കാഷ്വൽറ്റി വളന്റിയർ വിങ് കൺവീനറും മെഡിക്കൽ കോളജിലെ സൗജന്യ ഭക്ഷണ വിതരണ കമ്മിറ്റി മെംബറുമായിരുന്നു. ഭാര്യ: സുലൈഖ. മകൻ: മിർഷാദ്. മരുമകൾ: അലീന.