പാലക്കാട്: പ്ലാക്കാട്ട് ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായിരുന്ന പാലയൻകാട് ഗംഗാധരൻ പ്ലാക്കാട്ട് (71) ശാന്തി കോളനിയിൽ നിര്യാതനായി. ഭാര്യ: ജയന്തി ആനിക്കത്ത്. മകൾ: ഐശ്വര്യ (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, കൽപാത്തി). മരുമകൻ: പ്രതീഷ്. പിതാവ്: പരേതനായ പെരുവെമ്പ് കുളവരമ്പത്ത് ശങ്കരൻ നായർ. മാതാവ്: പരേതയായ പ്ലാക്കാട്ട് ലക്ഷ്മിക്കുട്ടിയമ്മ. സഹോദരങ്ങൾ: പങ്കജാക്ഷി പാലയൻകാട്, ദിവാകരൻ പ്ലാക്കാട്ട് (അയിലൂർ), പത്മനാഭൻ പ്ലാക്കാട്ട് (പുത്തൂർ), അനന്തൻ പ്ലാക്കാട്ട് പുതുശ്ശേരി, സുഭദ്ര പാലയങ്കാട്, സുധാകരൻ പ്ലാക്കാട്ട് (യു.ഡി.എഫ് പാലക്കാട് നിയോജക മണ്ഡലം ചെയർമാൻ, ജില്ല വൈസ് പ്രസിഡന്റ് ഐ.എൻ.ടി.യു.സി), മുരളീധരൻ പ്ലാക്കാട്ട് കൽപാത്തി, പരേതരായ സതീദേവി, രവീന്ദ്രനാഥൻ പ്ലാക്കാട്ട്, ശശീന്ദ്രൻ പ്ലാക്കാട്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.