പുളിക്കല്‍: നൂഞ്ഞല്ലൂര്‍ ആലീരി കാളാടന്‍ മൂസക്കുട്ടി (83) നിര്യാതനായി. തടത്തില്‍പറമ്പ് ജി.എല്‍.പി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകനായിരുന്നു. സജീവ കെ.എസ്.ടി.എ പ്രവര്‍ത്തകനായിരുന്നു. കെ.എന്‍.എം മണ്ഡലം ഭാരവാഹി, നൂഞ്ഞല്ലൂര്‍ മഹല്ല് മദ്റസ കമ്മിറ്റി സെക്രട്ടറി, മുതുവല്ലൂര്‍ സലഫി മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ബിയ്യാത്തുട്ടി മംഗലന്‍. മക്കള്‍: അബ്ദുസ്സലാം, ജാഫര്‍, സുബൈദ, ആമിന, റംല. മരുമക്കള്‍: ഇമ്പിച്ചി മോതി, അബ്ദുല്ല മാസ്റ്റര്‍, സക്കീര്‍ മാസ്റ്റര്‍, സക്കീന, സമീറ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍, ഫാത്തിമ, പരേതയായ ആയിഷക്കുട്ടി.