നെല്ലിക്കുന്ന്: പഴയകാല വ്യാപാരിയും നെല്ലിക്കുന്നിൽ കുറെ വർഷം റേഷൻ കടയും നടത്തിയിരുന്ന ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന ബങ്കരക്കുന്ന് സിംഗപ്പൂർ ഹൗസിലെ സിംഗപ്പൂർ മുഹമ്മദലി (70) നിര്യാതനായി. നെല്ലിക്കുന്ന് മുഹ്യിദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ മുൻ ഭാരവാഹിയുമായിരുന്നു. പരേതരായ സിംഗപ്പൂർ അബ്ദുൽ ഖാദർ ഹാജിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ആമിന. മക്കൾ: സമീറ, സാജിദ, അബൂബക്കർ സിദ്ദീഖ് (ഖത്തർ), നിയാസ് (ദുബൈ). മരുമക്കൾ: പരേതനായ ഹമീദ് എരുതുംകടവ്, ഹമീദ് പൈക്ക (ദുബൈ), സദ്നാസ് ചുരി, തസ്മി കൊടിയമ്മ. സഹോദരങ്ങൾ: അസ്മ, ഫാത്തിമ, കുഞ്ഞിബി, ഖൈറുന്നിസ, മുംതാസ്, മിസ്രിയ. പരേതരായ മൈമൂന, ജമീല, ഖദീജ.