പടന്ന: പടന്ന തെക്കെപ്പുറത്തെ എൽ.കെ. മുഹമ്മദലി ഹാജി (71) നിര്യാതനായി. മുസ്ലിം ലീഗ് മണ്ഡലം ജോ. സെക്രട്ടറി, യൂത്ത് ലീഗ് ജന. സെക്രട്ടറി, കെ.എൻ.എം ജില്ല ട്രഷറർ, ടൗൺ സലഫി മസ്ജിദ് സെക്രട്ടറി, ഷറഫ് കോളജ് സെക്രട്ടറി, അൽ അമീൻ മസ്ജിദ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ജില്ല മുസ്ലിം ലീഗ് കൗൺസിൽ അംഗവും മണ്ഡലം പ്രവർത്തക സമിതിയംഗവുമാണ്. പരേതനായ പി.വി.എൽ. അഹമ്മദ് (മുൻ പടന്ന പഞ്ചായത്തംഗം)- കെ. സാറുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ്മ (കുഞ്ഞിമംഗലം). മക്കൾ: ഫൗസിയ, ജാസിർ, ജഅ്ഫർ. മരുമക്കൾ: എം.ടി. സ്വാദിഖ് (സൗദി അറേബ്യ), ഫാത്തിമ (പടന്നക്കാട്), വഫ (വെള്ളൂർ). സഹോദരങ്ങൾ: എൽ.കെ. നഫീസത്ത്, കുഞ്ഞാമി, പരേതനായ ഷുക്കൂർ.