ഇരിട്ടി: നരയമ്പാറ പുലരിയിൽ കോളോത്ത് ബഷീർ (52) നിര്യാതനായി. കൂരൻമുക്ക് ദാറുൽ ഖിദ്മ ട്രസ്റ്റ് ചെയർമാൻ, ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി, നരയംപാറ ഐഡിയൽ ജുമാ മസ്ജിദ് സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ആയിഷ. മക്കൾ: അഷ്ഫാക്ക് (കെ.സി ഫൗണ്ടേഷൻ ചേന്ദമംഗലൂർ), അംന, ഹനാൻ (ബിരുദ വിദ്യാർഥി, അസഹറുൽ ഉലൂം ആലുവ), ഹംദാൻ (വിദ്യാർഥി, മൗണ്ട് ഫ്ലവർ, നരയംപാറ). മരുമകൻ: ഷക്കീർ (ദുബൈ). സഹോദരങ്ങൾ: അലീമ, പരേതരായ മമ്മൂട്ടി, പ്രഫ. മൂസക്കുട്ടി, മായൻമാസ്റ്റർ, ഫാത്തിമ, ജമീല.