തളിപ്പറമ്പ്: പരിയാരം അരിപ്പാമ്പ്ര ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും ദീർഘകാലം അരിപ്പാമ്പ്ര മുസ്ലിം ജമാഅത്ത് ഭാരവാഹിയുമായിരുന്ന കല്ലടത്ത് മുഹമ്മദ് കുഞ്ഞി (കെ.എം.കെ -70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുബൈദ, മുഹമ്മദ് റാഫി (സി.എച്ച് സെന്റർ, വൈറ്റ് ഗാർഡ് വളന്റിയർ) ശിഹാബ് (മസ്കത്ത്). മരുമക്കൾ: റസാഖ് മട്ടന്നൂർ, അസ്മിന ആലക്കാട്, ശിഫാന കാഞ്ഞങ്ങാട്. സഹോദരങ്ങൾ: കെ. ഖദീജ, കെ. ഹസ്സൻ (തിരുവട്ടൂർ).