തലശ്ശേരി: വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം കുന്നുമ്മൽ വീട്ടിൽ പി.പി. സുകുമാരൻ (72) നിര്യാതനായി. ഭാര്യ: എം. രതി (വനിത സഹകരണസംഘം എരഞ്ഞോളി). മകൾ: അശ്വതി (അസിസ്റ്റന്റ് പ്രഫസർ, ടി.ഐ.എ.എസ് കോളജ്, തലശ്ശേരി). മരുമകൻ: മിഥുൻ. സഹോദരങ്ങൾ: ലീല, രാജൻ, പരേതരായ ചന്ദ്രമതി, ദാമോദരൻ, പത്മാവതി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പന്തക്കപ്പാറ വാതക ശ്മശാനത്തിൽ.