പെരിഞ്ഞനം: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം പുല്ലാനി ക്ഷേത്രത്തിനടുത്ത് മണപ്പാട്ട് ചന്ദ്രന്റെ ഭാര്യ സുധയാണ് (47) മരിച്ചത്. ഡിസംബർ രണ്ടിന് വൈകീട്ടാണ് ഇവർക്ക് വീടിനടുത്ത പറമ്പിൽവെച്ച് അണലിയുടെ കടിയേറ്റത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തുടർന്ന് തൃശൂർ ജൂബിലി ആശുപത്രിയിലും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: അപർണ, വ്യാസ്.