പൊന്ന്യം പാലം: ശ്രീലക്ഷ്മിയിൽ സി.വി. ബേബി വൃന്ദ (61) നിര്യാതയായി. കണ്ണൂർ ഗവ. ജൂനിയർ ടെക്നിക്കൽ ഹൈസ്കൂളിൽനിന്ന് വിരമിച്ച അധ്യാപികയാണ്. പരേതനായ ടി. ഗോപാലൻ മാസ്റ്റരുടെയും സി.വി. ജാനു ടീച്ചറുടെയും മകളാണ്. ഭർത്താവ്: കെ. ശശീന്ദ്രൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് സീനിയർ സ്പെഷൽ അസിസ്റ്റന്റ്, തലശ്ശേരി). മകൾ: ശ്രുതി ശശീന്ദ്രൻ. മരുമകൻ: വരുൺ (സ്ലോവേനിയ). സഹോദരങ്ങൾ: സി.വി. സുഗത് കുമാർ (റിട്ട. ബി.എസ്.എൻ.എൽ), അജിത് കുമാർ (മുംബൈ), വിനോദ് കുമാർ (റിട്ട. ഫാർമസിസ്റ്റ് കേരള സർക്കാർ), അജയകുമാർ (റിട്ട. പൊന്ന്യം ബാങ്ക്), പരേതയായ പി.കെ. രമണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.