മാറഞ്ചേരി: ദീര്‍ഘകാലം മാറഞ്ചേരി ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപികയായിരുന്ന അത്താണിക്കല്‍ ഫാത്തിമ (58) നിര്യാതയായി. കടിക്കാട് ജി.എച്ച്.എസ്.എസിലെ പ്രധാനാധ്യാപികയായാണ് വിരമിച്ചത്.
ഭര്‍ത്താവ്: എരാളത്തേല്‍ ഇബ്രാഹിം (റിട്ട. പ്രിന്‍സിപ്പൽ, ജി.എച്ച്.എസ്.എസ് മാറഞ്ചേരി). മക്കള്‍: റിസ്വാന (ഓഫിസര്‍ എല്‍.ഐ.സി), ലിയാന (പിഎച്ച്.ഡി വിദ്യാർഥി, ഐ.എ.ടി ധന്‍ബാദ്).
സഹോദരങ്ങള്‍: അബ്ദുറഹ്മാന് (പ്രസിഡന്റ്, പൊന്നാനി സർവിസ് ബാങ്ക്), നബീസ, അബ്ദുള്‍ ഗഫൂര്‍, ഷാജിത, അബ്ദുൽ സലാം (കൗണ്‍സിലര്‍ പൊന്നാനി നഗരസഭ), അബ്ദുല്‍ മനാഫ്, ജസീദ (അധ്യാപിക ഐ.എസ്.എസ് സ്കൂള്‍), പരേതരായ ആമിന, ഇബ്രാഹീം.