ഏലംകുളം: കാറൽമണ്ണ എൻ.എൻ.എൻ.എം യു.പി സ്കൂൾ റിട്ട. അറബിക് അധ്യാപകൻ കുന്നക്കാവിലെ പച്ചീരിക്കുത്ത് ഉസ്സൻകുട്ടിയുടെ ഭാര്യ സാറ (67) നിര്യാതയായി. പിതാവ്: പരേതനായ നടുവക്കാട്ടിൽ ഉണ്ണീൻ (കുന്നക്കാവ്).
മാതാവ്: പരേതയായ ഖദീജ. മക്കൾ: ഷമീം (അധ്യാപകൻ, കാറൽമണ്ണ എൻ.എൻ.എൻ.എം യു.പി സ്കൂൾ), ഇൽഹാം, അൽയാഅ്, ആദിൽ (അധ്യാപകൻ, ദാറുൽ ഫൈസൽ ഇന്റർനാഷനൽ സ്കൂൾ, അൽബഹ), ഫാത്തിമ, അമൽ. മരുമക്കൾ: ഷരീഫ് (വലമ്പൂർ), കാജാ ഹുസൈൻ (കോങ്ങാട്), വീരാൻകുട്ടി (കരിങ്കല്ലത്താണി), ജംഷാദ് (അരിപ്ര), ഷറീന (മണലായ), സുമയ്യ (ആനക്കയം).
സഹോദരങ്ങൾ: മുഹമ്മദലി, ഹന്നത്ത്, ത്വാഹിറ, അബ്ദുൽ ഖയ്യൂം, ശംവീൽ, കാമില, നബീൽ, മുഖ്താർ, പരേതരായ നുഅ്മാൻ, യഅ്ഖൂബ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുന്നക്കാവ് ടൗൺ ജുമാ മസ്ജിദിൽ.