കൊടുങ്ങല്ലൂർ: എസ്.എൻ. പുരം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീനാരായണപുരം ആമണ്ടൂർ പടിഞ്ഞാറു ഭാഗത്ത് വെഴവനയിൽ താമസിക്കുന്ന തുണ്ടത്തിൽ പറമ്പിൽ ഇബ്രാഹിം (ഇബ്രാഹിം വെഴവന -72) നിര്യാതനായി. നാടകകൃത്തും നാടകപ്രവർത്തകനുമായിരുന്നു.
ഭാര്യ: ആത്തു. മക്കൾ: ഷജിൽ, ഷെബീർ, അസമ. മരുമക്കൾ: ഹസീന, ഷബാന.