പത്തിരിപ്പാല: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മണ്ണൂർ നെല്ലിക്കാട് ആവിലുംകുണ്ടിൽ പരേതനായ മമ്മിയുടെ മകൻ ഹംസയാണ് (48) മരിച്ചത്. കഴിഞ്ഞ 19ന് വൈകീട്ട് മണ്ണൂർ പെരടിക്കുന്നിലായിരുന്നു അപകടം. നഗരിപ്പുറത്ത് വെൽഡിങ് തൊഴിലാളിയായിരുന്ന ഹംസ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഹംസയെ ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 11നാണ് മരിച്ചത്. മാതാവ്: പരേതയായ ബീപാത്തുമ്മ. ഭാര്യ: നദീറ. മക്കൾ: മുഹമ്മദ് അഫ്സൽ, നസ്ല. സഹോദരങ്ങൾ: സുലൈമാൻ, കദീജ, ഇബ്രാഹീം, സിദ്ദീഖ്, കാസിം, അബൂബക്കർ, ഇസ്മയിൽ, ഉമ്മർ, റസാഖ്.