ആലത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ആലത്തൂർ ഇരട്ടകുളം പടിഞ്ഞാറെത്തറ മണ്ണയംകാട് വീട്ടിൽ പരേതനായ രാജന്റെ മകൻ ഹരിദാസാണ് (43) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 7.30ഓടെ ദേശീയപാത അണക്കപ്പാറ ഭാഗത്തായിരുന്നു അപകടം. ഹരിദാസ് സഞ്ചരിച്ച സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച നാലു മണിയോടെയാണ് മരിച്ചത്. ഇരട്ടകുളം ചീക്കോട്ടിൽ കാർ വർക്ക്ഷോപ്പിലെ പെയിന്ററായിരുന്നു ഹരിദാസ്. മാതാവ്: രുഗ്മിണി. ഭാര്യ: രശ്മി. മക്കൾ: ആദിത്യൻ, അഭിനവ്. സഹോദരങ്ങൾ: ദേവദാസ്, വനജ, ബിന്ദു