വടക്കഞ്ചേരി: വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. പുതുക്കോട് തിരുവടി അയ്യപ്പൻകുന്ന് തോട്ടിങ്ങൽ വീട്ടിൽ മുരളീധരനാണ് (53) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ടെറസിൽ നിന്ന് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ ഹേമാംബിക. മക്കൾ: മിനിഷ, അനീഷ, ഹേമ, മനു കൃഷ്ണ. മരുമക്കൾ: സുരേഷ്, അജേഷ്, പ്രദീപ്.