വാഴക്കാട്: മീഡിയ വൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബ് റഹ്മാൻ ആക്കോടിന്റെയും ആരാമം സബ് എഡിറ്റർ ഫാത്തിമ ബിഷാറയുടെയും മകൻ ഷാദാബ് (14) നിര്യാതനായി.
വാഴക്കാട് ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സഹോദരങ്ങൾ: അമാന റഹ്മ (വിമല കോളജ് തൃശൂർ), മെഹ്താബ് (ജി.എച്ച്.എസ്.എസ് വാഴക്കാട്), ഷാസാദ് (വാഴക്കാട് ജി.എം യു.പി സ്കൂൾ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വാഴക്കാട് വല്ലങ്ങോട്ട്പുറായ് വാദിഹുദ മസ്ജിദിലും 11 മണിക്ക് ആക്കോട് ജുമാമസ്ജിദിലും നടക്കും.