പാപ്പിനിശ്ശേരി: മെരളി റോഡിൽ നന്ദനത്തിൽ സി.പി. മോഹനൻ (74) നിര്യാതനായി. പാപ്പിനിശ്ശേരി സഹകരണ റൂറൽ ബാങ്ക് ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പി.പി. ഗോവിന്ദൻ. മാതാവ്: പരേതയായ ചെയിക്കുട്ടി. ഭാര്യ: പ്രീത.മക്കൾ: സിമ്മി, നിമ്മി. മരുമക്കൾ: പ്രജിത്ത്, നിധിൻ. സഹോദരങ്ങൾ: ലളിത, പവിത്രൻ, പരേതനായ പ്രേമരാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.