പെരിന്തൽമണ്ണ: മാനത്തുമംഗലം പള്ളിക്ക് പിൻവശം തൊണ്ണംതൊടി ബഷീറുദ്ദീൻ (73) നിര്യാതനായി. പരേതനായ തൊണ്ണംതൊടി സൈതാലി മുസ്ലിയാരുടെ മകനാണ്.
പെരിന്തൽമണ്ണ ഊട്ടി റോഡിൽ ടൗൺ പള്ളിക്ക് സമീപമുള്ള ടി.ടി പ്ലാസ ടൂറിസ്റ്റ് ഹോം ഉടമയും മുൻ ദുബൈ പ്രവാസിയുമാണ്. ഭാര്യ: ബൽക്കീസ്. മക്കൾ: ബഹ്ഷാദ് (ദുബൈ), ബാസിൽ (ദുബൈ), ബിലാൽ (യു.എസ്).
മരുമക്കൾ: തസ്നി മാമ്പ്രത്തൊടി (ദുബൈ), ഡോ. ഇഫ്രിയ വലിയപീടികക്കൽ (ദുബൈ), ഡോ. അഖില കല്ലിയത്തൊടി (യു.എസ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാനത്തുമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.