കാളികാവ്: കറുത്തേനിയിലെ പിലാക്കാടൻ മുജീബ് റഹ്മാൻ (45) നിര്യാതനായി. വണ്ടൂരിലെ മെൻസ് വോൺ ജെൻറ്സ് റെഡിമെയ്ഡ് ഷോപ്പ് ഉടമയാണ്. പിതാവ്: പരേതനായ പിലാക്കാടൻ മൂസ. മാതാവ്: ഉമ്മാത്ത.
ഭാര്യ: ഒ.പി. സജല (ആമപ്പൊയിൽ ജി.എൽ.പി സ്കൂൾ അധ്യാപിക). മക്കൾ: അൽഹ, അയ ഫാത്തിമ, അലൈന. സഹോദരങ്ങൾ: പി. മുഹമ്മദാലി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, ആരോഗ്യ വകുപ്പ് ), അബ്ദുൽ മജീദ് (സൗദി അറേബ്യ), അയ്യൂബ് റഹ്മാൻ (പി.ആർ ഗവ. മെഡിക്കൽ കോളജ് മഞ്ചേരി), സുബൈദ പള്ളിശ്ശേരി, സാഹല (ചായിയോട്).