കിളിമാനൂർ: പനപ്പാംകുന്ന് ഗവ. എൽ.പി.എസിന് സമീപം ഇലഞ്ഞിക്കൽ വീട്ടിൽ കെ. ശശിധരക്കുറുപ്പ് (71) നിര്യാതനായി. ഇലഞ്ഞിക്കൽ എക്കോ ഫാം ഉടമയാണ്. കേരള സർക്കാരിന്റെ വനമിത്ര പുരസ്കാരം, ബി.എസ്.എസ് ദേശീയ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇലഞ്ഞിക്കൽ കുടുംബയോഗം പ്രസിഡന്റാണ്. ഭാര്യ: സി. ബേബി ഗിരിജ. മക്കൾ: അഡ്വ. ബി.എസ്. തുഷാര (ഓസ്ട്രേലിയ), ഉല്ലാസ് (കിളിമാനൂർ നിധി ലിമിറ്റഡ്, കിളിമാനൂർ). മരുമക്കൾ: സുരജിത്ത് രവീന്ദ്രൻ(ഓസ്ട്രേലിയ), കെ. സംഗമിത്ര (ശ്രീ ശങ്കര വിദ്യാപീഠം, നഗരൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.