ആര്യനാട്: പറണ്ടോട് മലയംതേരി ഉരുളുകുഴി ആശ നിവാസിൽ ശ്രീകണ്ഠൻ നായർ (71)നിര്യാതനായി. സി.പി.എം വിതുര ഏരിയ കമ്മിറ്റിയംഗം, 15 വർഷം പറണ്ടോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആര്യനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആര്യനാട് ഗ്രാമപഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ, നവചേതന ഗ്രന്ഥശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: വസന്തകുമാരി. മക്കൾ: ആശ വി.എസ്. നായർ, ശ്രീജ വി.എസ്. നായർ, ദീപ വി.എസ്. നായർ. മരുമക്കൾ: അജികുമാർ, ഷിജു, സതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.