വർക്കല: പ്രവാസി വ്യവസായിയും സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായ ഇടവ ഡ്രീംസിൽ ബഷീർ (75) നിര്യാതനായി. നാല് പതിറ്റാണ്ടിലധികമായി യു.എ.ഇ കേന്ദ്രമാക്കി നിരവധി വ്യാപാര, വ്യവസായ സംരംഭങ്ങൾ നടത്തിവരികയായിരുന്നു. അവധിക്ക് നാട്ടിലെത്തിയശേഷം ബുധനാഴ്ച മടങ്ങിപ്പോകാനിരിക്കെയായിരുന്നു. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മലയാളിരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. മക്കൾ: സിമി, സൗമിയ, ഷിഹാസ്, (ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് മാനേജർ). മരുമക്കൾ: ഇക്സാൽ, മുഹമ്മദ് ലിയാകത്ത്, ആയിഷ.