കാലടി: ശ്രീശങ്കര കോളജിൽ കോമേഴ്സ് വിഭാഗത്തിൽ ദീർഘകാലം അധ്യാപകനും വകുപ്പു മേധാവിയുമായിരുന്ന പ്രഫ. ജെ. പത്മനാഭയ്യർ (81) കോയമ്പത്തൂരിൽ നിര്യാതനായി. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: സരോജാംബാൾ (റിട്ട. സൂപ്രണ്ട്, ഇ.പി.എഫ്). മക്കൾ: സീത (യു.എസ്.എ), ലാവണ്യ (ചെന്നൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോയമ്പത്തൂർ വൈദ്യുതി ശ്മശാനത്തിൽ.