പുതുനഗരം: സ്കൂട്ടറിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ ഓടിച്ച ഭർത്താവ് ഗുരുതര പരിക്കോടെ ചികിത്സയിൽ. കരിപ്പോട് ആന്തൂർകളം വിജയകുമാരിയാണ് (64) മരിച്ചത്.
ഭർത്താവ് വേണുഗോപാൽ എന്ന രാജൻ യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലങ്കോട് പുതുനഗരം റോഡിൽ കരിപ്പോടിനു സമീപമാണ് അപകടം നടന്നത്. വടനൂർ ഭാഗത്തുനിന്ന് പുതുനഗരം ഭാഗത്തേക്കു വരുകയായിരുന്നു ഇരുവരും. ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും വിജയകുമാരിയുടെ മരണം സ്ഥിരീകരിച്ചു.
മകൻ: രാജേഷ്. മരുമകൾ: ഗ്രീഷ്മ. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.