പടിക്കൽ: മരുതയിൽ അബൂബക്കർ (69) നിര്യാതനായി. സജീവ മുജാഹിദ് പ്രവർത്തകനായിരുന്നു. ദീർഘകാലം ഖത്തർ നഗരസഭയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: കദിയുമ്മ. മക്കൾ: മുഹമ്മദലി, മൻസൂർ, അബ്ദുൽ ശുക്കൂർ, ബുഷ്റ, സുബൈദ. മരുമക്കൾ: സുമയ്യ, മുസ്ഫിറ, സാനിയ, റഷീദ് (സൂപ്പർ ബസാർ), ആഷിഖ് (അരീക്കോട്).