രാമപുരം: ഹൃദയാഘാതത്തെ തുടർന്ന് പനങ്ങാങ്ങര സ്വദേശി കുവൈത്തിൽ നിര്യാതനായി. വടക്കേതിൽ ഷൗക്കത്താണ് (41) മരിച്ചത്. ജഹ്റയിൽ ഹൗസ്ഡ്രൈവറായിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറിയശേഷം ഒരു മാസം മുമ്പാണ് നാട്ടിൽനിന്ന് തിരിച്ചുപോയത്.
ഭാര്യ: തവളേങ്ങൽ ഹസീന (പുഴക്കാട്ടിരി). മക്കൾ: മുഹമ്മദ് ഷിബിൻ, ഫാത്തിമ ഇഷ, ബിഷ്റുൽ ഹാഫി. പിതാവ്: മുഹമ്മദ്. മാതാവ്: ആവത്തുകാട്ടിൽ പത്തുമ്മക്കുട്ടി (കരിഞ്ചാപ്പാടി). സഹോദരങ്ങൾ: ഹംസത്താലി, ബഷീർ, സൽമാനുൽ ഫാരിസ്, ഇർഫാന, ജാസ്മിൻ. നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ അരിപ്ര വേളൂർ മഹല്ല് ജുമാമസ്ജിദിൽ ഖബറടക്കി.