പൂക്കോട്ടൂര്‍: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അറവങ്കര പള്ളിപ്പടിയില്‍ സ്കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അറവങ്കര ന്യൂബസാര്‍ കക്കോടി മുഹമ്മദിന്റെ മകന് നസീഫ് അലിയാണ് (19) മരിച്ചത്.
പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാവിലെ 11ന് പൂക്കോട്ടൂരില്‍നിന്ന് സ്കൂട്ടറില്‍ പെട്രോളടിച്ച് വീട്ടിലേക്കു വരുന്നതിനിടെ എതിരെവന്ന ലോറിയിടിക്കുകയായിരുന്നു. പരിക്കേറ്റ നസീഫ് അലിയെ നാട്ടുകാർ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. സുലൈഖയാണ് നസീഫ് അലിയുടെ മാതാവ്. സഹോദരങ്ങള്‍: നജ്ല ഷറിന്, ഫാത്തിമ നഫ്ല, നാഫിഹ്, ഫാത്തിമ മിസ് രിയ.