എളേറ്റിൽ: കത്തറമ്മൽ വലിയപറമ്പ എ.എം.യു.പി സ്കൂൾ മാനേജിങ് കമ്മിറ്റിയംഗം റിട്ട. അധ്യാപകൻ ഡാപ്പൊയിൽ ഡി.എ. മജീദ് (64) നിര്യാതനായി. ആർ.എ.ടി.എഫ് ജില്ല കമ്മിറ്റി അംഗമാണ്. കെ.എ.ടി.എഫ് കൊടുവള്ളി ഉപജില്ല സെക്രട്ടറി, നൂറുൽ ഇസ്ലാം മദ്റസ ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റൈഹാനത്ത്. മക്കൾ: ഡി. ഫൈസൽ, ഡി. സിറാജ് (ഇരുവരും അധ്യാപകർ എ.യു.പി.എസ് കത്തറമ്മൽ), ഫസീല. മരുമക്കൾ: സാദിഖ് ചുലാംവയൽ, നിഷാന. സഹോദരങ്ങൾ: ഡി. മുഹമ്മദ് മാസ്റ്റർ, ഡി. റസാഖ് മാസ്റ്റർ, ആർ.കെ. മറിയ ഹജ്ജുമ്മ, സൈനബ.