കുമരനല്ലൂർ: കൊള്ളന്നൂർ സ്വദേശി ചെമ്പേത്ത് നിസാമുദ്ദീൻ (42) ദുബൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. ദേരയിലെ താമസസ്ഥലത്ത് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിച്ച് മാരായംകുന്ന് പള്ളിയിൽ വ്യാഴാഴ്ച 12ന് ഖബറടക്കും. ഭാര്യ: നൂറ. മക്കൾ: ആയിഷ നഹ, സാദിഖ് ഹുസൈൻ, നഫീസത്തുൽ മിസ് രിയ. സഹോദരൻ: ഷറാഫത്ത്.