പട്ടാമ്പി: പെരുമുടിയൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു. കൊടുമുണ്ട് ഗേറ്റ് ചീതപ്പുറത്ത് ഉണ്ണികൃഷ്ണൻ (38) ആണ് മരിച്ചത്. പനി കൂടിയതിനെ തുടർന്ന് ഉണ്ണികൃഷ്ണനെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. പിതാവ്: പരേതനായ കുഞ്ഞൻ. മാതാവ്: ചക്കി.
സഹോദരങ്ങൾ: വസന്ത, വാസുദേവൻ (സി.പി.എം നിലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി), മണികണ്ഠൻ (സി.പി.എം യാറം ബ്രാഞ്ച് അംഗം).