തൃക്കരിപ്പൂർ: ഫുജൈറയിലെ വ്യാപാരി വലിയപറമ്പ് സ്വദേശി എം. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മെട്ടമ്മൽ ഈസ്റ്റിലെ വി.പി.എം. ബദറുന്നിസ (49) ഫുജൈറയിൽ നിര്യാതയായി. പരേതനായ കെ.സി. അബ്ദുൽ കരീം-കുഞ്ഞാമിന ദമ്പതിമാരുടെ മകളാണ്. നാലു മാസം മുമ്പ് ഇളംബച്ചി തെക്കുമ്പാട്ടുണ്ടായ ബൈക്കപകടത്തിൽ മകൻ സുഹൈൽ മരിച്ചപ്പോൾ നാട്ടിൽ വന്നു മടങ്ങിയതാണ്. മകൾ: മുഹ്സിന. മരുമകൻ: എ.പി. നിസാമുദ്ദീൻ മെട്ടമ്മൽ (ഫുജൈറ). സഹോദരങ്ങൾ: അഷ്റഫ് (ദുബൈ), കുഞ്ഞഹമ്മദ്, ഫൗസിയ, അയിഷാബി.