പഴയങ്ങാടി: മുട്ടം ജുമാമസ്ജിദിന് സമീപത്തെ ഫാത്തിമ കോട്ടേജിൽ എസ്.പി. മുഹമ്മദ് കുഞ്ഞി ഹാജി (78) നിര്യാതനായി. മുട്ടം ബസാറിലെ സിമന്റ് വ്യാപാരിയായിരുന്നു. മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, സൈതമ്മാടകത്ത് വെൽഫെയർ അസോസിയേഷൻ സ്ഥാപക വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. സൂപ്പിയാടത്ത് മൊയ്ദീൻ–സൈദമ്മാരകത്ത് പഴയ പുരയിൽ ബീഫാത്തിമ ദമ്പതികളുടെ മകനാണ്.ഭാര്യ: എ.ടി. ഖദീജ. മക്കൾ: ഷമീമ, നസീറ, ഹാരിസ്, മൊയ്തീൻകുഞ്ഞി (യു.എ.ഇ), പരേതയായ റഷീദ. മരുമക്കൾ: ഹസ്ബുല്ല (മാട്ടൂൽ), എസ്.എൽ.പി. മൊയ്ദീൻ കുഞ്ഞി, സഹീദ് (യു.എ.ഇ), ഫായിസ, ഷഫീഖ. സഹോദരൻ: പരേതനായ മുസ്തഫ ഹാജി.