കോഴിക്കോട്: കോഴിക്കോട് അപ്പസ്തോലിക് കാർമൽ സന്യാസ സഭാംഗമായ സിസ്റ്റർ ലൂസി ജോർജ് (75) നിര്യാതയായി. പരേതനായ മുരിക്കാശ്ശേരി കൂട്ടുങ്കൽ വർക്കി മത്തായിയുടെയും കുടിയിരിക്കൽ ഏലിക്കുട്ടി വർക്കിയുടെയും മകളാണ്. കണ്ണൂർ സെന്റ് ട്രീസ സ്കൂളിലും കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലും അധ്യാപികയായിരുന്നു. തിരുവനന്തപുരം മേരി നിലയം, കണ്ണൂർ സെന്റ് ട്രീസാസ് എന്നീ കോൺവെന്റുകളിൽ സുപ്പീരിയർ ആയും ആഫ്രിക്കയിൽ അപ്പസ്തോലിക് കാർമലിന്റെ വിവിധ സ്ഥാപനങ്ങളിൽ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഫിലോമിന ജോസ് വടക്കേടത്ത്, എമ്മാനുവൽ കൂട്ടുങ്കൽ, സെലീൻ സണ്ണി വളവനാൽ, ജോണി കൂട്ടുങ്കൽ, ജിജി കൂട്ടുങ്കൽ, ഷീജ ജോസ് കുന്നുംപുറത്ത്. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോഴിക്കോട് അഞ്ചാംഗേറ്റ് (വെള്ളയിൽ) പ്രോവിഡൻസ് കോൺവെന്റിൽ ആരംഭിക്കും. കോൺവെന്റിൽ നിന്ന് സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തിൽ കൊണ്ടുവന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ കർമികത്വത്തിൽ കുർബാനക്കും പ്രാർഥനകൾക്കും ശേഷം മലാപ്പറമ്പിലുള്ള കാർമൽ ഹിൽ കോൺവെന്റ് സെമിത്തേരിയിൽ സംസ്കരിക്കും.