മാറഞ്ചേരി: മുക്കാല എം.ജി റോഡിൽ താമസിക്കുന്ന സംഗീത സംവിധായകനും നിരവധി ഷോർട്ട് ഫിലിമുകളുടെ സംവിധായകനുമായ അച്ചാട്ടയിൽ കരീം സരിഗ എന്ന അബ്ദുൽകരീം (59) നിര്യാതനായി.
മാറഞ്ചേരിയിലെ നിസരി സംഗീത ക്ലബ്, ‘ലവേഴ്സ് ഓഫ് ഹനീഫ മാസ്റ്റർ’ സംഗീത ക്ലബ് എന്നിവയുടെ ഭാരവാഹിയായിരുന്നു. അറിയപ്പെടുന്ന കീബോർഡ് വായനക്കാരനായിരുന്നു.
ഭാര്യ: ശോഭ. മക്കൾ: ഷംനാസ്, ഷഹല. സഹോദരങ്ങൾ: നൂർജഹാൻ, ഗായകൻ സക്കീർ, അഷറഫ് (ഇരുവരും ഖത്തർ), റംല, റസീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് നീറ്റിക്കൽ പള്ളി ഖബർസ്ഥാനിൽ.