മാന്ദാമംഗലം: തമിഴ്നാട്ടിൽ മധുരക്കു സമീപം വാഹനാപകടത്തിൽ മാന്ദാമംഗലം സ്വദേശിയായ യുവാവ് മരിച്ചു. മാന്ദാമംഗലം കട്ടിങ് സ്വദേശി പുതിയമഠത്തിൽ വാസുവിന്റെ മകൻ വിനോദ് കുമാർ (38) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം ധനുഷ് കോടിയിൽനിന്ന് തിരിച്ചുവരുമ്പോൾ ഇവർ സഞ്ചരിച്ച കാർ പിക്അപ് വാനുമായി ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: വത്സല. ഭാര്യ: സന്ധ്യ. മകൾ: വൈഗ. സംസ്കാരം പിന്നീട്.